കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21 മുതൽ 23 വരെ കോഴിക്കോട്

കോഴിക്കോട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) സംസ്ഥാന സമ്മേളനം 2026 സെപ്റ്റംബർ 21, 22, 23 തീയതികളിൽ കോഴിക്കോട് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.

സെപ്റ്റംബർ 21ന് പ്രതിനിധി സമ്മേളനം നടക്കും. തുടർന്ന് പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിൽ സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സഹകരണ മന്ത്രി ബഹു . എം. ലിജു, എളമരം കരീം, ടി.വി. രാജേഷ്, എൻ. കെ. രാമചന്ദ്രൻ, പി.എം വഹീദ , പി .എസ് ജയചന്ദ്രൻ തുടങ്ങി രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖർ സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനാപരമായ ഇടപെടലുകൾക്കും തൊഴിലാളി അവകാശ സംരക്ഷണത്തിനും സമ്മേളനം പ്രാധാന്യം നൽകും.

സഹകരണ വീക്ഷണം