തിരുവനന്തപുരം: അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ACSTI)യിലെ പരിശീലന പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായ രീതിയിൽ മുന്നോട്ട്. 2026 ഒക്ടോബർ മാസത്തിലെ വിവിധ പരിശീലന പരിപാടികൾ കൃത്യമായ ഷെഡ്യൂളോടെ തയ്യാറാക്കിയിട്ടുണ്ട്.
സഹകരണ മേഖലയിലെ ജീവനക്കാർക്ക് പരിശീലനം നൽകുന്ന പ്രധാന സ്ഥാപനമായ ACSTI 1992ൽ ആരംഭിച്ചതാണ്. ജീവനക്കാർക്കും സഹകരണ സ്ഥാപനങ്ങളിലെ ഭാരവാഹികൾക്കും പരിശീലനം നൽകുക എന്നത് സ്ഥാപനത്തിന്റെ പ്രധാന ചുമതലകളിലൊന്നാണ്.
കഴിഞ്ഞ കാലയളവിൽ പരിശീലന പരിപാടികളുടെ ക്രമീകരണത്തിലും നടത്തിപ്പിലും ഉണ്ടായിരുന്ന അപാകതകൾ പരിഹരിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്. സഹകരണ മന്ത്രി എം. ലിജുവിന്റെ നിർദ്ദേശാനുസരണം ACSTIയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വികരിച്ചട്ടുണ്ട് .
ഇതിന്റെ ഭാഗമായി എസ്. സജികുമാർ ACSTIയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റത്, തുടർന്ന് പരിശീലന പരിപാടികൾ സമയബന്ധിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. സജികുമാർ ചുമതലയേറ്റ വിവരം സംബന്ധിച്ച് നേരത്തെയും റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ഒക്ടോബറിലെ പ്രധാന പരിശീലനങ്ങൾ
12–16 ഒക്ടോബർ:
Statutory Training Programme (STP) – Ministerial Cadre
5 ദിവസം | ഫീസ് ₹5,900
16–17 ഒക്ടോബർ:
Gold Appraisal and Cash Management – എല്ലാ വിഭാഗം ജീവനക്കാർക്കും
2 ദിവസം | ഫീസ് ₹2,360
26–31 ഒക്ടോബർ:
Statutory Training Programme (STP) – Supervisory Cadre
6 ദിവസം | ഫീസ് ₹7,080.
ഓൺലൈൻ രജിസ്ട്രേഷൻ
പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ACSTIയുടെ വെബ്സൈറ്റ് WWW.ACSTIKERALA.COM വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പരിശീലനവുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ ACSTI ഓഫീസുമായി ബന്ധപ്പെടുന്നതിലൂടെ ലഭ്യമാകും.
മൊബൈൽ: 9496598031, 9188318031, 8848034532
ഫീസ് അടയ്ക്കുന്നതിനുള്ള ബാങ്ക് വിവരങ്ങൾ
State Bank of India
Account No.: 67327072229
Branch: Engineering College
IFSC: SBIN0070268
Kerala Bank
Account No.: 110110801000757
Branch: Head Office
IFSC: KSBK0000101
പരിശീലന പരിപാടികളിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ACSTIയുടെ ഓഫീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.
ACSTI, Monvila, Kulathoor P.O., Thiruvananthapuram – 695583.