എറണാകുളം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) എറണാകുളം ജില്ലാ മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ശ്രീ. പി. രാധാകൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ KCEF സംസ്ഥാന പ്രസിഡന്റ് ശ്രീ. ബിനു കാവുങ്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സി. വി. അജയൻ, ജില്ലാ ട്രഷറർ ശ്രീ. സിയാദ്, വനിതാ ഫോറം കൺവീനർ ശ്രീമതി ശ്രീജ എസ്. നാഥ് എന്നിവർ പങ്കെടുത്തു.

സഹകരണ മേഖലയിലെ ജീവനക്കാരെ സംഘടനയുടെ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനും സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും മെമ്പർഷിപ്പ് വിതരണം സഹായകമാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി.