ക്ഷീരമിത്ര അവാർഡിന് ബീന ജസ്റ്റിൻ അർഹയായി
എറണാകുളം : 2025–26 വർഷത്തെ ക്ഷീരമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ‘ക്ഷീരമിത്ര അവാർഡിന്’ മാന്നാംമംഗലം ക്ഷീരോൽപ്പാദക സഹകരണ സംഘം R278-ലെ ശ്രീമതി ബീന ജസ്റ്റിൻ പന്തലാനിക്കൻ അർഹയായി.
എറണാകുളം മേഖലാ ക്ഷീരോൽപ്പാദക സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. ക്ഷീരസംഘത്തിന് മികച്ച സംഭാവന നൽകുന്ന കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം.