പെരുമ്പാവൂർ: സഹകരണ പ്രസ്ഥാനത്തിനും ജീവനക്കാർക്കും ആവശ്യമായ എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ (കെ.സി.ഇ.എഫ്.) 38-ാമത് എറണാകുളം ജില്ലാ കൗൺസിൽ സമ്മേളനം പെരുമ്പാവൂർ വൈ.എം.സി.എ. ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനത്തിന് സമഗ്രമായ സംഭാവനകൾ നൽകിയ എം.എൽ.എമാരായ മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ എന്നിവരെ സമ്മേളനത്തിൽ പ്രത്യേകമായി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജിജോ വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളിൽനിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാരെ മനോജ് മൂത്തേടൻ ആദരിച്ചു. ദീർഘകാല സേവനത്തിനുശേഷം വിരമിച്ച സംഘടനാ നേതാക്കൾക്ക് വി.പി. സജീന്ദ്രൻ ഉപഹാരങ്ങൾ നൽകി.
കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ മുഖ്യസന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. അജയൻ, സംഘടനാ ചുമതലയുള്ള പി. രാധാകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി പ്രിൻസൺ തോമസ്, സിയാദ് കെ.ഐ., ബാബു മൂത്തേടൻ, ശ്രീജ എസ്. നാഥ്, ശ്രീജ കെ. മേനോൻ, വിജു പി.വി., എം. മാനുഷ, ബേസിൽ കുര്യക്കോസ്, സുനിൽ പി. ജോർജ്, രഞ്ജിത്ത് കുമാർ, അരുൺ വാസു, പീറ്റർ ജോർജ്, ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
സഹകരണ മേഖലയിലെ ജീവനക്കാരുടെ സംരക്ഷണവും സംഘടനയുടെ പ്രവർത്തനങ്ങളും സഹകരണ പ്രസ്ഥാനത്തിന്റെ പുരോഗതിയും സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി.