ആലപ്പുഴ: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്.) ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിന് പ്രൗഢോജ്വല തുടക്കം. കൗൺസിൽ യോഗത്തിന്റെ ഉദ്ഘാടനം ആലപ്പുഴ എം.എൽ.എ. എ.ഡി. തോമസ് നിർവഹിച്ചു.

സർക്കാരിനെതിരെയുണ്ടാകുന്ന വ്യാജ വാർത്തകൾക്കെതിരെ സഹകരണ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലഘട്ടത്തിലുണ്ടായ പുഴുക്കുത്തുകൾ വരും നാളുകളിൽ പൂർണ്ണമായും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി അരുൺ ശിവാനന്ദൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ബി ഉണ്ണി അധ്യക്ഷത വഹിച്ചു.സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആർ. രാജേന്ദ്രപ്രസാദ് കെ.ജെ രാജീവൻ എസ്. ശ്രീജിത്ത് കെ.ശശികല കെ.എസ് തങ്കച്ചൻ ഗീതാ രശ്മി പി .എസ് സുനിൽ എസ്.ഷാജി മേഘനാഥൻ ജോസഫ് ഹരിലാൽ വിനു രഞ്ജിമോൻ ഷിബു എബ്രഹാം  സംഘടനയുടെ ജില്ലാ ട്രഷറർ ജി എസ് ശാംനാഥ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന പി രാധാകൃഷ്ണൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് അദ്ദേഹത്തിനുള്ള ആദരം ബഹു ആലപ്പുഴ എംഎൽഎ എ. ഡി തോമസ് നൽകി നിർവഹിച്ചു.