തിരുവനന്തപുരം: അവിട്ടം ദിനത്തിൽ സഹകരണ മേഖലയിലെ സഹകാരികളുമായി നേരിട്ട് സംവദിക്കാനൊരുങ്ങി സഹകരണ മന്ത്രി എം. ലിജു. സഹകരണ വീക്ഷണത്തിനൊപ്പമാണ് പ്രത്യേക സംവാദ പരിപാടി സംഘടിപ്പിക്കുന്നത്.
സഹകരണ മേഖല നേരിടുന്ന നിലവിലെ പ്രശ്നങ്ങൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം, ജീവനക്കാരുടെയും സഹകാരികളുടെയും വിഷയങ്ങൾ, ഭാവി വികസന സാധ്യതകൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സംവാദത്തിൽ ചർച്ചയാകും.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നിർദേശങ്ങളും മന്ത്രിയോട് നേരിട്ട് ഉന്നയിക്കാനുള്ള അവസരവും സഹകാരികൾക്ക് ലഭിക്കും. മേഖലയിൽ പ്രവർത്തിക്കുന്ന സഹകാരികൾക്കും ജീവനക്കാർക്കും ബന്ധപ്പെട്ടവർക്കും തങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ചോദ്യങ്ങളായി സമർപ്പിക്കാം.
അവിട്ടം ദിനത്തിൽ നടക്കുന്ന ഈ സംവാദം സഹകരണ മേഖലയിലെ ആശയങ്ങളും പ്രശ്നങ്ങളും മന്ത്രിയുമായി നേരിട്ട് പങ്കുവെക്കുന്നതിനുള്ള വേദിയായി മാറും.
നിങ്ങളും ചോദ്യങ്ങൾ ചോദിക്കൂ!
സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾ സഹകരണ വീക്ഷണത്തിലേക്ക് അയയ്ക്കാം.
തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് മന്ത്രി എം. ലിജു നേരിട്ട് മറുപടി നൽകും.
സഹകരണ മേഖലയ്ക്കായി… സഹകാരികളുടെ ശബ്ദമായി…
അവിട്ടം ദിനത്തിൽ ഒരു തുറന്ന സംവാദം.
Google Meet Link ‘മീറ്റ് ദി മിനിസ്റ്റർ’M. LIJU ❤️ സഹകരണ വീക്ഷണത്തിനൊപ്പം
Thursday, 27 August · 7:00 – 8:30pm
Time zone: Asia/Kolkata
Google Meet joining info
Video call link: https://meet.google.com/rqb-gtcu-vqy
Or dial: +918893565553