എം.ലിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ....
വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, ജനങ്ങളുടെ ജീവിതത്തിൽ അനുഭവപ്പെടേണ്ട മാറ്റങ്ങളാണെന്ന ഉറച്ച ബോധ്യത്തോടെയാണ് യു.ഡി.എഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 10 വർഷങ്ങൾക്കിപ്പുറം അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പ്രതിബദ്ധതയുടെയും ജനകീയ മുന്നേറ്റത്തിന്റെയും സാക്ഷ്യപത്രമാണ്. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അടിത്തറയെ കൂടുതൽ കരുത്തുറ്റതാക്കാനും സാധാരണക്കാരന്റെ ജീവിതത്തിന് താങ്ങാവാനും ഇക്കാലയളവിൽത്തന്നെ സഹകരണ വകുപ്പിനുമായിട്ടുണ്ട്.
സുതാര്യതയും വികസനവും മുൻനിർത്തി വകുപ്പിൽ നടപ്പിലാക്കിയ ചരിത്രപരമായ തീരുമാനങ്ങളും ജനക്ഷേമ പദ്ധതികളും നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികളുമടക്കം പ്രിയപ്പെട്ടവരുമായി ഒരിക്കൽക്കൂടി പങ്കുവെയ്ക്കുന്നു:
****
💎 ചേർത്തുപിടിച്ച് മുന്നോട്ട്
🤝 സഹകരണ മേഖലയിലെ വായ്പാ കുടിശ്ശികക്കാർക്ക് ആശ്വാസമേകിക്കൊണ്ട് ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജൂൺ ഒന്ന് മുതൽ ആരംഭിച്ചു. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്ത് പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിനൽകി.
🤝 'ആശ്വാസ് 2026' പ്രകാരം ഇതേവരെ 1934 സംഘങ്ങളിലായി 633 അദാലത്തുകൾ സംഘടിപ്പിച്ച്, 31,083 അപേക്ഷകൾ അനുവദിച്ച്, 95.64 കോടി രൂപയുടെ ആനുകൂല്യം നൽകി.
🤝 ‘ആശ്വാസ് 2026’ പദ്ധതിയുമായി ബന്ധപ്പെട്ട് ജനകീയ അദാലത്തുകൾ നടത്താൻ ജനപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു.
🤝 അംഗ സമാശ്വാസ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിനായി സമർപ്പിച്ചിരുന്ന 1751 അപേക്ഷകളിൽ നിന്നായി 1695 അപേക്ഷകൾ പരിഗണിച്ചുകൊണ്ട് 3.80 കോടി രൂപയുടെ ധനസഹായം.
🤝 മരണപ്പെട്ട വായ്പക്കാർക്ക് 6 മാസത്തിൽ അധികരിച്ച് കുടിശ്ശിക വന്നാൽ ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കിയും മാരകരോഗം ബാധിച്ച് മരണപ്പെട്ടാൽ കുടിശ്ശിക പരിഗണിക്കാതെ ആനുകൂല്യം ലഭ്യമാക്കാനും മറ്റ് കാരണങ്ങളാൽ മരണപ്പെട്ടവർക്ക് ഒരു വർഷം വരെ കുടിശ്ശികയായാലും ആനുകൂല്യം ലഭിക്കത്തക്ക വിധത്തിൽ കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി 2008 പരിഷ്കരിച്ചു.
🤝 കേരള സഹകരണ പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നൽകുന്നതിന് നിലവിലുള്ള സ്കീം പരിഷ്കരിക്കുന്നതിനും മാനദണ്ഡം പുനർനിശ്ചയിക്കുന്നതിനും തീരുമാനം.
🤝 സഹകരണ മേഖലയിൽ നിലനിൽക്കുന്ന നിക്ഷേപം മടക്കിനൽകാനാകാത്ത അവസ്ഥയ്ക്ക് പരിഹാരമായും നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി ‘വിശ്വാസ്’ പദ്ധതി പ്രഖ്യാപിച്ചു.
🤝 'വിശ്വാസ്' പദ്ധതിയുടെ ഭാഗമായി അഴിമതി, പണാപഹരണം, ഭരണവീഴ്ച, വായ്പാത്തട്ടിപ്പ്, ഫണ്ട് വകമാറ്റൽ, മറ്റ് ക്രമക്കേടുകൾ തുടങ്ങിയ കാരണങ്ങളാൽ സംഘം ഫണ്ട് നഷ്ടപ്പെടുകയും അതുവഴി നിക്ഷേപകർക്ക് അവരുടെ പണം തിരികെ നൽകാനാകാത്തതുമായ 441 സഹകരണ സംഘങ്ങളെ കണ്ടെത്തുകയും നഷ്ടപ്പെട്ട പണം ഈടാക്കിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
****
💎 അതിവേഗത്തിൽ ഇടപെടലുകൾ
🤝 സംസ്ഥാന വ്യാപകമായി സഹകരണ മേഖലയിൽ 1156 ഓണച്ചന്തകൾ ആരംഭിച്ചു.
🤝 സഹകരണ വകുപ്പിലെ 51 പേർക്ക് പുതിയ PSC നിയമന ഉത്തരവുകൾ വേഗത്തിൽ നൽകാൻ ഇടപെടൽ.
🤝 232 ജീവനക്കാരുടെ പ്രമോഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികളെടുത്തു.
🤝 സഹകരണ സ്ഥാപനങ്ങളുടെ സുസ്ഥിര വികസനത്തിനായി സൗരോർജ പദ്ധതി പ്രഖ്യാപിച്ചു.
🤝 സംഘങ്ങളെ ആധുനികവത്കരിക്കാൻ പ്രാരംഭ നടപടികൾ തുടങ്ങി.
🤝 കഴിഞ്ഞ സർക്കാർ വർധിപ്പിച്ച ഓഡിറ്റ് ഫീസ് റദ്ദാക്കിക്കൊണ്ട്, ടീം ഓഡിറ്റ് സംവിധാനം നിലവിൽ വരുന്നതിന് മുൻപ് ഈടാക്കിയിരുന്ന അതേ സ്ലാബിൽ തന്നെ ഈടാക്കാൻ തത്വത്തിൽ അംഗീകാരം.
🤝 സഹകരണ സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണൽ കോ- ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (NCDC), നബാർഡ് എന്നിവരുമായിച്ചേർന്ന് പദ്ധതികൾ ആരംഭിക്കാൻ തീരുമാനം.
****
💎 ചരിത്രപരമായ തീരുമാനങ്ങൾ
🤝 സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്ക് ചരിത്രത്തിലാദ്യമായി ഓണത്തിന് ഉത്സവബത്ത. 1,000 രൂപ വീതം നൽകാൻ അനുമതി.
🤝 സഹകരണ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഉത്സവബത്ത 400 രൂപ വർധിപ്പിച്ച്, യഥാക്രമം 4,500 രൂപയും 4,000 രൂപയുമാക്കി.
🤝 സഹകരണ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് 5,500 രൂപ ഉത്സവബത്ത.
🤝 സ്ഥിരപ്പെടുത്തിയിട്ടുള്ളതും, എന്നാൽ 6 മാസത്തിൽ താഴെ സർവീസ് പൂർത്തിയാക്കിയിട്ടുള്ളതുമായ ജീവനക്കാർക്ക് 3,000 രൂപ ഉത്സവബത്ത.
🤝 സഹകരണ മേഖലയിലെ ബോണസ് 8.33% അടിസ്ഥാന നിരക്കിൽ നിന്ന് യോഗ്യരായ സംഘങ്ങൾക്ക് 20% വരെ ലഭ്യമാക്കുന്ന നടപടികൾ.
🤝 പെൻഷൻ വിതരണ സംവിധാനം തടസ്സപ്പെടാതിരിക്കാൻ, പെൻഷൻ ബോർഡിന്റെ അഭാവത്തിൽ പെൻഷൻ ബോർഡ് സെക്രട്ടറിക്ക് പ്രത്യേക അധികാരം നൽകി 422 അപേക്ഷകൾ തീർപ്പാക്കി പെൻഷൻ തുക ഓണത്തിന് മുൻപായി കൈമാറി.
🤝 വീട്ടുപടിക്കൽ പെൻഷൻ വിതരണം ചെയ്യുന്ന ഏജന്റുമാർക്ക് ലഭിക്കാനുള്ള ഇൻസെന്റീവ് കുടിശിക നൽകാൻ താത്കാലിക പരിഹാരം. 10,000 രൂപവരെ പെൻഷൻ വിതരണക്കാർക്ക് ഇൻസെന്റീവായി അനുവദിച്ചു.
🤝 പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക തടസ്സങ്ങൾ പരിഹരിച്ച് വിതരണം സുഗമമാക്കുന്നതിന് വകുപ്പുതലത്തിൽ ഇടപെടൽ.
#CooperativeDepartment #keralagovernment #udfgovernment