തിരുവനന്തപുരം: വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (MITCO) കോ-ഓപ്പറേറ്റീവ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 9.45ന് നാവായിക്കുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിലാണ് വർക്ക്ഷോപ്പ് നടക്കുന്നത്. നാവായിക്കുളം എസ്.സി.ബി പ്രസിഡന്റ് അഡ്വ. എം.എം. താഹയുടെ സാന്നിധ്യത്തിൽ നടക്കുന്ന പരിപാടി വർക്കല താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ആർ. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ സി.ആർ. വിനോദ് പ്രസിഡൻഷ്യൽ അഡ്രസ് നടത്തും.
സഹകരണ സംഘങ്ങളുടെ ഡിജിറ്റൽ സുരക്ഷയും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ പ്രയോജനവും പരിചയപ്പെടുത്തുന്നതിനാണ് വർക്ക്ഷോപ്പ് ലക്ഷ്യമിടുന്നത്. Data Security, Audit Matrix and Related Circulars, Cloud Storage and Connectivity, Cyber Security and VAPT Audit, MITCOയുടെ Value Added Services തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകളും പ്രായോഗിക അവതരണങ്ങളും നടത്തും.
Microsoft ഫാക്കൽറ്റി അംഗം ജേക്കബ് രാജൻ, ULCC ഫാക്കൽറ്റി അംഗം സി. പ്രവീൺ എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും. MITCO ഫാക്കൽറ്റി അംഗങ്ങളും പരിശീലനത്തിന് നേതൃത്വം നൽകും. ജനറൽ മാനേജർ ജെയ്സൺ തോമസ് സമാപന ചടങ്ങിൽ പങ്കെടുക്കും.
വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ താൽപര്യമുള്ള സഹകരണ സംഘം പ്രതിനിധികൾക്ക് വർക്ക്ഷോപ്പിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.