തിരുവനന്തപുരം: കേരള സർക്കാർ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 14ന് നടക്കും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ മിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം നിർവഹിക്കും.

സഹകരണ വകുപ്പ് സെക്രട്ടറി ഡോ.വീണ എൻ. മാധവൻ IAS അധ്യക്ഷത വഹിക്കും. സഹകരണ സംഘം രജിസ്ട്രാർ ശ്രീ. ഇമ്പശേഖരൻ കെ. IAS മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ (ജനറൽ) ശ്രീമതി. കുമാരി ബിന്ദു ഐ.പി. ചടങ്ങിൽ പങ്കെടുക്കും.

അർഹരായവർക്ക് അംഗ സമാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല തുടക്കമാണ് ചടങ്ങിലൂടെ നടക്കുന്നത്. സഹകരണ മേഖലയിലൂടെ അർഹരായവരിലേക്ക് സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് പരിപാടിയെ കാണുന്നത്.

സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സഹകരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.