സഹകരണ സംഘങ്ങളിൽ നിക്ഷേപ പദ്ധതികൾക്ക് മുതിർന്ന പൗരൻ മാർക്ക് നിലവിൽ 8.60 % പലിശ ലഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ട്രഷറി നിക്ഷേപ പദ്ധതികളും, കേരള ബാങ്ക് പലിശയും ഉയർത്തുന്നു.

​സർക്കാർ പുതിയതായി പ്രഖ്യാപിച്ച 'സ്പെഷ്യൽ ട്രഷറി ഡെപ്പോസിറ്റ് മൊബിലൈസേഷൻ ഡ്രൈവ് 2026' പ്രകാരം ട്രഷറി സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നു. ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ് (G.O.(P)No.89/2026/FIN) പ്രകാരം 2026 ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ആരംഭിക്കുന്ന പുതിയ സ്ഥിര നിക്ഷേപങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടു വർഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 7.75% വും, മുതിർന്ന പൗരന്മാർക്ക് 8.00% വുമാണ് പലിശ നിരക്ക്. സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾക്ക് 7.65% പലിശയും ലഭിക്കും.

​കേരള ബാങ്കും നിക്ഷേപകരെ ആകർഷിക്കാൻ മികച്ച നിരക്കുകൾ നൽകുന്നുണ്ട്. 1 വർഷം മുതൽ 2 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 7.10% വും മുതിർന്ന പൗരന്മാർക്ക് 7.60% വും പലിശ നിലവിൽ ലഭ്യമാണ്. രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ഇത് യഥാക്രമം 7.00%, 7.50% എന്നിങ്ങനെയാണ്. ​സഹകരണ സംഘങ്ങളുടെ ഉയർന്ന പലിശ നിരക്കാണ് സഹകരണ സംഘങ്ങളെ സാധാരണക്കാരുടെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാക്കിയിരുന്നത്.

​സഹകാരികൾക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച വരുമാനവും ലഭിക്കുന്ന ഈ പുതിയ സാഹചര്യത്തിൽ, സേവന നിലവാരം മെച്ചപ്പെടുത്തിയും ആകർഷകമായ പുതിയ പദ്ധതികൾ ആവിഷ്കരിച്ചും സഹകരണ സംഘങ്ങൾക്ക് പുതിയ നിക്ഷേപ സാധ്യത തേടുകയാണ്.