തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കി. സഹകരണ സംഘം രജിസ്ട്രാറുടെ RCS/4929/2026-EM(5) നമ്പർ സർക്കുലർ പ്രകാരമാണ് നടപടി.
2026 ഒക്ടോബർ 16ന് പുറത്തിറക്കിയ ഉത്തരവിൽ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽപ്പെടാത്ത സഹകരണ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19ന് അവധി അനുവദിക്കുന്നതായി വ്യക്തമാക്കുന്നു.
പൊതുഭരണ വകുപ്പിന്റെ 2026 ഒക്ടോബർ 16ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം രജിസ്ട്രാർ ഈ നിർദേശം പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്തെ ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾക്കും പൂജവെപ്പ് പ്രമാണിച്ചുള്ള അവധി ബാധകമാകും.