കാർത്തികപ്പള്ളി: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി താലൂക്ക് തലങ്ങളിൽ സംഘടിപ്പിക്കുന്ന ‘ആശ്വാസ് 2026’ ന്റെ ഭാഗമായി കാർത്തികപ്പള്ളി താലൂക്കിലും അദാലത്ത് വിജയകരമായി നടന്നു. വിവിധ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കും പ്രശ്നങ്ങൾക്കും പരിഹാരം തേടി ഇരുനൂറോളം അപേക്ഷകരാണ് അദാലത്തിൽ പങ്കെടുത്തത്.

മന്ത്രിയുടെ പ്രതിനിധിയായി രാജേഷ് കുറുപ്പ്, അസിസ്റ്റന്റ് രജിസ്ട്രാർ ഷിബു കുമാർ, അസിസ്റ്റന്റ് ഡയറക്ടർ കവിത എസ്., എസ്. നസീം, ഓഫീസ് ഇൻസ്‌പെക്ടർ സമിന എന്നിവരുടെ നേതൃത്വത്തിലാണ് കാർത്തികപ്പള്ളി താലൂക്ക് തല അദാലത്തിന്റെ പ്രവർത്തനങ്ങൾ നടന്നത്.

സഹകരണ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിച്ച പരാതികളും വിവിധ പ്രശ്നങ്ങളും നേരിട്ട് പരിഗണിച്ച് സാധ്യമായവയ്ക്ക് ദ്രുതഗതിയിൽ പരിഹാരം കാണാൻ അദാലത്തിലൂടെ സാധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സഹകാരികൾക്കും പൊതുജനങ്ങൾക്കും ആശ്വാസം നൽകുന്ന തരത്തിൽ പരാതികൾ പരിഹരിക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും ദ്രുതഗതിയിൽ പരിഹാരം കാണാൻ അദാലത്തിലൂടെ സാധിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.