തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ പുനരാരംഭിക്കും. ദേശസാൽകൃത ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ വഴി പെൻഷൻ പൂർണ്ണമായി വിതരണം ചെയ്യാനുള്ള പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും, പ്രക്രിയകൾ പൂർത്തിയാകുന്നത് വരെ സഹകരണ ബാങ്കുകൾ വഴിയുള്ള വിതരണം തുടരും.
ആകെ 54 ലക്ഷത്തോളം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷന് അർഹരായിട്ടുള്ളത്. ഇതിൽ 23 ലക്ഷത്തോളം ആളുകൾക്ക് സഹകരണ സംഘങ്ങൾ നേരിട്ടാണ് നിലവിൽ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നത്.പെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും സഹകരണ മേഖലയിൽ പ്രേതിഷേധം വ്യാപകമാണ് . സഹകരണ മേഖലയിൽ നിന്നുള്ള പ്രേതിഷേധം കണക്കിലെടുത്തു മാത്രമേ സർക്കാർ ഈ വിഷത്തിൽ തീരുമാനം എടുക്കു .
പെൻഷൻ വിതരണം ദേശസാൽകൃത ബാങ്കുകളിലേക്കും പോസ്റ്റ് ഓഫീസുകളിലേക്കും മാറ്റുന്ന നീക്കത്തിനെതിരെ സഹകരണ വകുപ്പിന്റെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പാണ് ഉയർന്നിട്ടുള്ളത്. സഹകരണ മേഖലയെ തളർത്തുന്ന നടപടിയാണിതെന്നും, ഗ്രാമീണ മേഖലയിലെ വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും വീടുകളിൽ തുക എത്തുന്നതാണ് സൗകര്യപ്രദമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
എന്നാൽ, സാങ്കേതികവും ഭരണപരവുമായ മാറ്റങ്ങൾ പൂർത്തിയാകുന്നതുവരെ നിലവിലെ രീതിയിൽ തന്നെ സഹകരണ സംഘങ്ങൾ വഴി തുക വിതരണം നടത്താനാണ് താൽക്കാലിക തീരുമാനം.സഹകരണ മേഖലയിൽ നിന്നുള്ള പ്രേതിഷേധം കണക്കിലെടുത്തു മാത്രമേ സർക്കാർ ഈ വിഷത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത് .