സഹകരണ ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഭേദഗതിയുടെ കരടിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ സഹകരണ ജീവനക്കാരുടെ സംഘടനകളുടെ യോഗം സെപ്റ്റംബർ 4ന് വൈകുന്നേരം 7 മണിക്ക് ചേരും. സഹകരണ വീക്ഷണത്തിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.
കരടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും സംഘടനകളുടെ അഭിപ്രായങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് യോഗം വിളിച്ചിട്ടുള്ളത്.കരടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും.
വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനെ പ്രതിനിധീകരിച്ച് എൻ. കെ. രാമചന്ദ്രൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ എഐടിയുസിയെ പ്രതിനിധീകരിച്ച് പ്രമോദ് , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (INTUC ) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹാരിസ് എസ്. ആർ., കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷനെ പ്രതിനിധീകരിച്ച് സുമോദ് എൻ .സി , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷനെ പ്രതിനിധീകരിച്ചു മുസ്തഫ സി എച്, പാക്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ബന്ധപ്പെട്ട പ്രതിനിധികൾ, മിസ്ലേനിയസ് സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് നെല്ലിമൂട് പ്രഭാകരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ഇ. ഡി. സാബു വിഷയം അവതരിപ്പിക്കും
ഇ. ഡി. സാബു പ്രമോഷൻ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കും. കരടിലെ നിർദേശങ്ങൾ, ജീവനക്കാരുടെ താൽപര്യങ്ങൾ, ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനുള്ള നടപടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും.
സഹകരണ വീക്ഷണത്തിന്റെ അഡ്മിന്മാരും യോഗത്തിൽ പങ്കെടുക്കും.
കരടുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സമയബന്ധിതമായി ഫയൽ ചെയ്യുന്നതിനും ജീവനക്കാരുടെ അഭിപ്രായങ്ങൾ ഏകോപിപ്പിക്കുന്നതിനും യോഗം സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
സഹകരണ വീക്ഷണം ന്യൂസ്