കോഴിക്കോട്: ഇന്ത്യയുടെ ‘പാൽക്കാരൻ’ എന്ന് അറിയപ്പെടുന്ന ഡോ. വർഗീസ് കുര്യന്റെ സ്മരണാർത്ഥം മലബാറിലെ മികച്ച പാലുൽപാദക സഹകരണ സംഘത്തിന് ഏർപ്പെടുത്തിയ അവാർഡിന് കണ്ണൂർ ജില്ലയിലെ പഴശ്ശിരാജ നഗർ ക്ഷീരോൽപാദക സഹകരണ സംഘം അർഹരായി.

കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് സമ്മാനിക്കുക.

സെപ്റ്റംബർ 5ന് അവാർഡ് ദാനം

2026 സെപ്റ്റംബർ 5-ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് സൊസൈറ്റിയുടെ ഹെഡ്ഓഫീസിലെ ‘സജൻ’ ഓഡിറ്റോറിയത്തിൽ അവാർഡ് ദാനച്ചടങ്ങ് നടക്കും.

ചടങ്ങിൽഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ പങ്കെടുക്കും. എം.എൽ.എ.മാരായ അഡ്വ. ഫൈസൽ ബാബു, അഡ്വ. കെ. പ്രവീൺ കുമാർ, അഡ്വ. കെ. ജയത്ത് എന്നിവർ ആശംസകൾ അറിയിക്കും.

ക്ഷീരമേഖലയ്ക്ക് അംഗീകാരം

മലബാറിലെ ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ പ്രവർത്തനമികവിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് പുരസ്കാരം. മികച്ച സംഘത്തെ ആദരിക്കുന്നതിലൂടെ ക്ഷീരമേഖലയിലെ സഹകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം.

അവാർഡ് ദാനച്ചടങ്ങിൽ സംഘം ഭരണസമിതി അംഗങ്ങളും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

സഹകരണ വീക്ഷണം ന്യൂസ്