തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ ‘സഹകരണ ജേണൽ’ പ്രിന്റിംഗ്, ഡിസൈനിംഗ്, പാക്കേജിംഗ്, ബൈൻഡിംഗ്, ഡെലിവറി എന്നിവയ്ക്കായി ഇ-ടെൻഡർ ക്ഷണിച്ചു. ഈ പ്രവർത്തനത്തിൽ താൽപര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ടെൻഡറിൽ പങ്കെടുക്കാം.
ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 12 വൈകുന്നേരം 4 മണി വരെയാണ്. ലഭിക്കുന്ന ടെൻഡറുകൾ ഒക്ടോബർ 14 രാവിലെ 11 മണിക്ക് തുറക്കും.
താൽപര്യമുള്ള സ്ഥാപനങ്ങളും വ്യക്തികളും നിശ്ചിത സമയപരിധിക്കുള്ളിൽ ടെൻഡറിൽ അപേക്ഷിക്കണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അറിയിച്ചു.