സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽവരുന്നതും. ബാങ്കിംഗ് റഗുലേഷൻ ആക്ടിൻറ് പരിധിയിൽ വരാത്തതുമായ എല്ലാ സഹകരണസംഘങ്ങൾക്കും. എല്ലാത്തരം വായ്പകൾക്കും 2025-2026 സാമ്പത്തിക വർഷത്തെആഡിറ്റിംഗ്. കടിശ്ശികയ്ക്ക് കരുതൽ വെക്കുന്നതുമായി ബന്ധപ്പെട്ട 20/2025 നമ്പർ സർക്കുലർപ്രകാരമുള്ള വ്യവസ്ഥകൾ ബാധകമാക്കി കൊണ്ട് സർക്കുലർ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു. ഈ സർക്കുലറിൽ 10 വർഷം വരെയുള്ള വായ്പ്പകൾക്ക് ഇളവുകൾ ഇല്ലായെന്ന കാര്യം ചൂണ്ടിക്കാട്ടി സഹകാരികളും സംഘടനകളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിൽ നിലവിൽ അംഗങ്ങൾക്ക് 10 വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകൾഅനുവദിച്ച വരുന്ന സാഹചര്യത്തിൽ 30/2025 സർക്കുലർ പ്രകാരം അനുവദിച്ചിട്ടുള്ള ഇളവുകൾ 2025-2026സാമ്പത്തിക വർഷത്തെ ആഡിറ്റിംഗിലും ബാധകമാക്കിയാണ് പുതിയ ഉത്തരവ്. 22/2026 സർക്കുലർ പ്രകാരവും 25/2026 സർക്കുലർ പ്രകാരമുള്ളഇളവുകൾക്ക് 01.04.2025 മുതൽ പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. 2025-26 സാമ്പത്തികവർഷത്തെ ആഡിറ്റ് റിപ്പോർട്ട് അംഗീകരിച്ചിട്ടുള്ളതും 22/2026 നമ്പർ സർക്കുലർപ്രകാരവും. 25/2026 സർക്കുലർ പ്രകാരമുള്ള ഇളവുകൾ ആവശ്യമുള്ള പക്ഷം അതായതിനുള്ളരേഖകളിൾ തീരുമാനം സംബന്ധിച്ച് അപേക്ഷ 31.08.2026 തീയതിക്കുള്ളിൽ ബന്ധപ്പെട്ട ജോയിന്റ് ഡയറക്റ്റർ ആഡിറ്റിന് സമർപ്പിക്കേണ്ടതാണ്.