കോഴിക്കോട്: സഹകരണ സംഘങ്ങളുടെ പേരിൽ ‘Bank’, ‘Banker’, ‘Banking’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി വിവിധ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) കത്ത് നൽകി.
RBI മാർഗനിർദേശങ്ങൾ പ്രകാരം, അനുവദനീയമായ സാഹചര്യങ്ങൾ ഒഴികെ സഹകരണ സംഘങ്ങളുടെ പേരിൽ ‘Bank’ ഉൾപ്പെടെയുള്ള പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കത്തിൽ വ്യക്തമാക്കുന്നു.
പേര് ഭേദഗതി ചെയ്യുന്നതിനായി സഹകരണ സംഘങ്ങളുടെ രജിസ്ട്രാറെ സമീപിക്കണമെന്നും, പുതുക്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും അനുബന്ധ രേഖകളും SBI ശാഖയിൽ സമർപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ രേഖകളിലും പുതിയ പേര് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ഇതിന് പിന്നാലെ സ്വീകരിക്കാനാണ് നിർദേശം.
‘Bank’ എന്ന പദം ഉപയോഗിക്കുന്ന സഹകരണ സംഘങ്ങളുടെ പേരുകൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കത്തയച്ചതെന്നും SBI വ്യക്തമാക്കിയിട്ടുണ്ട്.