73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ 14 മുതൽ 20 വരെയാണ് ഈ വർഷത്തെ വാരാഘോഷം നടക്കുന്നത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലും, പ്ലസ് വൺ, പ്ലസ്‌ടു, സഹകരണ പാരലൽ കോളേജ്, മറ്റ് റഗുലർ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോളേജ് തലത്തിലുമാണ് മത്സരങ്ങൾ നടക്കുക. എന്നാൽ മറ്റ് പാരലൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല. പ്രാഥമിക മത്സരങ്ങൾ സർക്കിൾ തലത്തിൽ ഒക്ടോബർ 15-നകവും, ഇതിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്കുള്ള ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 25-നകവും പൂർത്തിയാക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പ്രബന്ധ മത്സരത്തിന് സംസ്ഥാന തല മത്സരം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്കായി നവംബർ 7-ന് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന തല മത്സരം സംഘടിപ്പിക്കും. ഈ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാപ്പടിയും 250 രൂപ ദിനബത്തയും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന സഹകരണ യൂണിയന്റെ പബ്ലിസിറ്റി വിഭാഗവുമായോ (ഫോൺ: 0471-2320420) അതാത് സർക്കിൾ സഹകരണ യൂണിയൻ ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
അനുബന്ധ വാർത്തകൾ
73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം: ലോഗോ രൂപകൽപ്പനാ മത്സരത്തിൽ അനന്തു കെ.എസ് ഒന്നാമത്.
നോർത്ത് പറവൂർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ്/സെന്ററിലെ ജെ.ഡി.സി വിദ്യാർത്ഥിയും പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ അനന്തു കെ.എസ് രൂപകൽപ്പന ചെയ്ത ലോഗോയാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
സഹകരണ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19ന് അവധി അനുവദിച്ചു സഹകരണ സംഘം രജിസ്ട്രാർ
സംസ്ഥാന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ.
നവരാത്രി ആഘോഷം: ഒക്ടോബർ 19ന് സംസ്ഥാനത്ത് പ്രത്യേക പൊതു അവധി.
1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ 25-ാം വകുപ്പ് പ്രകാരമാണ് പ്രത്യേക പൊതു അവധി അനുവദിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള അവധി ദിനങ്ങൾക്കൊപ്പം ഒക്ടോബർ 19 കൂടി ചേരുമ്പോൾ ഒക്ടോബർ 18 ഞായറാഴ്ച മുതൽ 21 ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും.
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും