കേരളത്തിൽ സഹകരണ മേഖല മുന്നിട്ടിറങ്ങുന്ന ചെറുവിമാന സർവീസിന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പൂർണ പിന്തുണ. 'കോ-എയർ' എന്ന പേരിൽ കേരളത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന വിമാനസർവീസ് ആരംഭിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രമന്ത്രി ശ്രീ. രാം മോഹൻ നായിഡു അംഗീകാരം നൽകിയത്.
രാജ്യത്ത് വ്യോമയാന മേഖലയിൽ വരും വർഷങ്ങളിൽ വലിയ സാധ്യതകൾ തുറക്കുന്നുണ്ടെന്നും, അത് പ്രയോജനപ്പെടുത്താൻ സഹകരണ മേഖല മുന്നോട്ടുവരുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, കെ. പ്രവീൺകുമാർ MLA, വൈസ് ചെയർമാൻ പി.കെ. അബ്ദുള്ളക്കോയ എന്നിവർ മന്ത്രിയെ നേരിൽ കണ്ട് പദ്ധതി വിശദീകരിച്ചു.