തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിവിധ വികസന-പരിവർത്തന പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ വേഗത്തിൽ പ്രാവർത്തികമാക്കുന്നതിനായി സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരം കേന്ദ്രീകരിച്ച് റൗണ്ട് ടേബിൾ കോൺഫറൻസുകൾ സംഘടിപ്പിക്കുന്നു. സഹകരണ മേഖലയിലെ വിദഗ്ധരുമായി സെപ്റ്റംബർ 17, രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ പാളയത്തെ ഹിൽട്ടൺ ഗാർഡൻ ഇൻ വേദി റൗണ്ട് ടേബിൾ ചർച്ച നടക്കും.പബ്ലിക്-കോഓപ്പറേറ്റീവ് പങ്കാളിത്തം: സഹകരണ മേഖലയെ പുതിയ സാധ്യതകളിലേക്കും കൂടുതൽ ആധുനിക മേഖലകളിലേക്കും വ്യാപിപ്പിക്കാൻ 'പബ്ലിക്-കോഓപ്പറേറ്റീവ് പാർട്ടിസിപ്പേഷൻ' മാതൃക കൈക്കൊള്ളും.വിദഗ്ധരുടെ പങ്കാളിത്തം: നയവിദഗ്ധർ, സാമ്പത്തിക-സഹകരണ മേഖലകളിലെ പ്രമുഖർ, നടപ്പാക്കൽ ഏജൻസികൾ എന്നിവരെ ഒരുമിച്ചിരുത്തി പ്രായോഗിക ചർച്ചകൾ നടത്തും.
ചീഫ് സെക്രട്ടറി ബിഷ്വനാഥ് സിൻഹയുടെ മേൽനോട്ടത്തിൽ ഹൈബ്രിഡ് രീതിയിലാണ് ഈ ഉച്ചകോടികൾ നടക്കുന്നത്. ഉച്ചകോടിയിൽ നയവിദഗ്ധർ, ചിന്താകേന്ദ്രങ്ങൾ, നിക്ഷേപകർ, ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ചേംബർ ഓഫ് കോമേഴ്സ്, പ്രവാസി നിക്ഷേപകർ, MSMEകൾ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങിയവർ പങ്കാളികളാകും.സമ്മേളനത്തിന് ശേഷം ഓരോ പദ്ധതിക്കും ആവശ്യമായ കൃത്യമായ പ്രവർത്തന റോഡ്മാപ്പും (Actionable Roadmap) പദ്ധതി അടിസ്ഥാന ഫല റിപ്പോർട്ടുകളും (Outcome Reports) തയ്യാറാക്കും. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) ജനറൽ മാനേജർ വർഗീസിനാണ് പരിപാടിയുടെ ഏകോപന ചുമതല. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഗവര്‍മെന്റ് ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് റൌണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുക്കുന്നത്.