UPI, റൂപേ ഇടപാടുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
പേയ്മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10A പ്രകാരം കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
1. ഉപഭോക്താക്കൾക്ക് തികച്ചും സൗജന്യം:
വ്യക്തിഗത യു.പി.ഐ (UPI) ഇടപാടുകൾക്ക് യാതൊരുവിധ ബാങ്ക് ചാർജുകളോ ഫീസോ ഉണ്ടാകില്ല.
2. ₹2,000 വരെയുള്ള യു.പി.ഐ ഇടപാടുകൾക്കും, റൂപേ (RuPay) ഡെബിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾക്കും വ്യാപാരികളിൽ നിന്ന് യാതൊരുവിധ ചാർജുകളും (MDR) ഈടാക്കാൻ പാടില്ല. ഇത് ചെറുകിട വ്യാപാരികൾക്ക് പൂർണ്ണ സംരക്ഷണം നൽകുന്നു.
3. ₹2,000-ൽ താഴെയുള്ള ഇടപാടുകൾക്ക് മാത്രം സൗജന്യ പരിരക്ഷ നിജപ്പെടുത്തിയതിലൂടെ, ഉയർന്ന തുകയുടെ വാണിജ്യ ഇടപാടുകൾക്ക് (P2M) ഭാവിയിൽ നിശ്ചിത നിരക്കിലുള്ള MDR ബാധകമാക്കാനുള്ള നിയമപരമായ വഴി തെളിഞ്ഞു.
4. തുക എത്രയായാലും സാധാരണ ഉപഭോക്താക്കൾക്ക് യു.പി.ഐ (UPI) ഇടപാടുകൾ തികച്ചും സൗജന്യമായിരിക്കും.
5. അതായത്, സാധാരണ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള യു.പി.ഐ ഉപയോഗിച്ച് ₹500 ആയാലും, ₹5,000 ആയാലും, ₹50,000 ആയാലും പണം അയക്കുന്നതിന് ഉപഭോക്താവ് യാതൊരുവിധ ബാങ്ക് ചാർജോ ഫീസോ നൽകേണ്ടതില്ല.
6. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വ്യക്തിഗത അക്കൗണ്ടുകളിലേക്കും പണം അയക്കുന്നതിന് (P2P) തുക എത്രയായാലും യാതൊരു ചാർജും ഉണ്ടാകില്ല.
7. യു.പി.ഐയെ ഒരു പൊതു ഡിജിറ്റൽ സേവനമായിട്ടാണ് കേന്ദ്ര സർക്കാരും ധനമന്ത്രാലയവും കാണുന്നത്; അതിനാൽ പൗരന്മാർക്ക് ഇത് എപ്പോഴും പൂർണ്ണമായും സൗജന്യമായിരിക്കും.
8.വ്യാപാരികൾക്കുള്ള പേയ്മെന്റുകൾ (P2M):
കടകളിലോ സ്ഥാപനങ്ങളിലോ പോയി യു.പി.ഐ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താവിനെ സംബന്ധിച്ച് ആ ഇടപാട് 100% സൗജന്യമായിരിക്കും.
9. ₹2,000 പരിധി എവിടെയാണ് ബാധകമാകുന്നത്:
ഈ ₹2,000 പരിധി ബാധകമാകുന്നത് ഉപഭോക്താവിനല്ല, മറിച്ച് എം.ഡി.ആർ (MDR - Merchant Discount Rate) എന്ന പേരിൽ ബാങ്കുകളും പേയ്മെന്റ് കമ്പനികളും വ്യാപാരികളിൽ (Merchants) നിന്ന് ഈടാക്കുന്ന ഫീസിലാണ്.
10. ₹2,000 വരെയുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് യാതൊരുവിധ പ്രോസസ്സിംഗ് ഫീസും (Zero MDR) ഈടാക്കരുതെന്ന് സർക്കാർ കർശനമായി വിലക്കിയിട്ടുണ്ട്.
11. ₹2,000-ന് മുകളിലുള്ള ഇടപാടുകൾക്ക്:
ഭാവിയിൽ വലിയ വ്യാപാരികളിൽ നിന്ന് നിശ്ചിത MDR ഈടാക്കാനുള്ള നിയമപരമായ വഴി മാത്രമാണ് ഈ വിജ്ഞാപനം തുറന്നു നൽകുന്നത്.
(വാലറ്റുകൾ, റൂപേ ക്രെഡിറ്റ് കാർഡ് വഴിയുള്ള യു.പി.ഐ എന്നിവയിലെ നിലവിലെ രീതികൾ പോലെ).
12. ഈ ചാർജ് ഉപഭോക്താവിന്റെ മേൽ അധിക നിരക്കായി (surcharge) ചുമത്താൻ വ്യാപാരികൾക്ക് അനുവാദവുമില്ല