തിരുവനന്തപുരം : യു.പി.ഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കാനുള്ള നീക്കം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴും, പുതിയ നയം സഹകരണ മേഖലയെ ഞെരുക്കുന്നതാണെന്ന വിമർശനം ശക്തമാണ്.പാർലമെന്റ് പാസാക്കിയ 'ടാക്സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്മെന്റ് ആക്ട് 2026' പ്രകാരം ഡിജിറ്റൽ ഇടപാടുകളിലെ ഇളവുകൾ നീക്കം ചെയ്യാനും നിരക്കുകൾ പുനർനിശ്ചയിക്കാനുമുള്ള നിയമപരമായ അധികാരം സർക്കാരിന് ലഭിച്ചിട്ടുണ്ട്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇനി ഓരോ വിഭാഗത്തിനുമുള്ള നിരക്കുകൾ അന്തിമമായി തീരുമാനിക്കുക.സ്വന്തമായി അക്വയറർ ഗേറ്റ്വേ പ്ലാറ്റ്ഫോമുകൾ ഇല്ലാത്തതിനാൽ സ്പോൺസർ ബാങ്കുകളെ ആശ്രയിക്കുന്ന സഹകരണ സംഘങ്ങൾ, ബാങ്കുകൾ ഈടാക്കുന്ന എം.ഡി.ആർ തുക മുഴുവനായി ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്. ആദായനികുതി നിയമപ്രകാരം ഉയർന്ന പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആളുകളെ ഡിജിറ്റൽ രീതികളിലേക്ക് മാറ്റിയ ശേഷമാണ് ഇപ്പോൾ യു.പി.ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് കൊണ്ടുവരുന്നത്.സഹകരണ സംഘങ്ങളെ സാധാരണ വ്യാപാരികളുടെ (Merchants) കൂട്ടത്തിൽ ഉൾപ്പെടുത്താതെ 'ധനകാര്യ ഇടനില സ്ഥാപനങ്ങൾ' (Financial Intermediaries) എന്ന പരിഗണന നൽകി പൂർണ്ണ ചാർജ് ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അന്തിമ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഗ്രാമീണ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.
യു.പി.ഐ എം.ഡി.ആർ നിർദ്ദേശം: സഹകരണ മേഖലയിൽ ആശങ്ക
ലേഖകൻ: വികാസ് RTK ::: യു.പി.ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് കൊണ്ടുവരുന്നത്.സഹകരണ സംഘങ്ങളെ സാധാരണ വ്യാപാരികളുടെ (Merchants) കൂട്ടത്തിൽ ഉൾപ്പെടുത്താതെ 'ധനകാര്യ ഇടനില സ്ഥാപനങ്ങൾ' (Financial Intermediaries) എന്ന പരിഗണന നൽകി പൂർണ്ണ ചാർജ് ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. അന്തിമ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുൻപ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ശക്തമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഗ്രാമീണ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.
അനുബന്ധ വാർത്തകൾ
GIS വരിസംഖ്യ പുതുക്കി; സെപ്റ്റംബർ ശമ്പളം മുതൽ പുതിയ നിരക്ക്
പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, UGC സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെ കാര്യത്തിൽ ആകെ വരുമാനത്തിന്റെ 1.5 ശതമാനം അടിസ്ഥാനമാക്കി GIS വരിസംഖ്യ നിജപ്പെടുത്തുന്നതിനുള്ള വ്യവസ്ഥയും പുതുക്കിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിക്കവറി ഏജന്റുമാരുടെ പീഡനം തടയാൻ ലക്ഷ്മണരേഖ വരച്ച് റിസർവ് ബാങ്ക്
വായ്പാ തിരിച്ചുപിടിത്തത്തിൽ ഉപഭോക്തൃ സംരക്ഷണത്തിനായി ആർബിഐയുടെ സമഗ്ര മാർഗനിർദേശങ്ങൾ ; 2027 ജനുവരി 1 മുതൽ
ഇന്ത്യൻ ബാങ്ക് എംജി റോഡ് ശാഖയിൽ 29 കോടിയുടെ വായ്പാ തട്ടിപ്പ്
വ്യാജ വിദേശ രേഖ ചമച്ച് പണം തട്ടി; 27 പേർക്കെതിരെ കേസ്
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും