ആലപ്പുഴ: സഹകരണ വകുപ്പ്, വിവിധ ഏജൻസികൾ എന്നിവ മുഖേന സഹകരണ സംഘങ്ങൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളും പദ്ധതികളും സംബന്ധിച്ച് സഹകരണ ജനാധിപത്യ വേദി സംസ്ഥാന കമ്മിറ്റി പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

2026 സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള വെബിനാർ ഉദ്ഘാടനം ചെയ്യും. പഠന ക്ലാസിന് പ്ലാനിംഗ് AR കണ്ണൂർ കെ. വി. ജയേഷ്, കെ. ബി. ബേബി, അഡ്വ. ജയ്സൺ തോമസ്, അഡ്വ. കെ. വി. അഭിലാഷ്, അഡ്വ. ജയവർമ്മ തുടങ്ങിയവർ നേതൃത്വം നൽകും.

സഹകരണ സംഘങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവ മുഖേന ലഭിക്കുന്ന ധനസഹായങ്ങൾ, പദ്ധതികൾ, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ ധാരണ നൽകുന്നതിനാണ് പഠന ക്ലാസ് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും സഹകാരികൾക്കും സ്ഥാപന ഭാരവാഹികൾക്കും സംഘടനാ പ്രവർത്തകർക്കും ക്ലാസ് പ്രയോജനപ്പെടും.

സഹകരണ മേഖലയിലെ അറിവും ആശയവിനിമയവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും ഒരു പൊതു ഓൺലൈൻ വേദിയിൽ കൊണ്ടുവരുന്നതിനുമുള്ള സഹകരണ വീക്ഷണത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് , സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ട്രേഡ് യൂണിയനുകൾക്കും സഹകരണ വീക്ഷണത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠന ക്ലാസുകളും സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കുന്നതിന് അവസരം നൽകുമെന്ന് സംഘാടകർ അറിയിച്ചു.