തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തെ തുടർന്ന് സഹകരണ വകുപ്പിന്റെ കീഴിലുള്ള വിവിധ ബോർഡുകളുടെ ഭരണസമിതികൾ രാജിവെച്ചതോടെ മന്ദഗതിയിലായ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നു. പെൻഷൻ ബോർഡ് ഉൾപ്പെടെയുള്ള വിവിധ ബോർഡുകളിൽ സെക്രട്ടറിമാർക്ക് ചുമതല നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു നിർദ്ദേശം നൽകിയിരുന്നു.

സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഉടൻ രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. മാറ്റിവച്ച പരീക്ഷകൾ ഉടൻ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ വീഥിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.