തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി MITCOയുടെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി, ഡാറ്റാ പ്രൊട്ടക്ഷൻ, ക്ലൗഡ് കണക്റ്റിവിറ്റി തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് കോ-ഓപ്പറേറ്റീവ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.

തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടന്ന വർക്ക്‌ഷോപ്പ് തിരുവനന്തപുരം താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി ലീന ലോപസ് ആർ. ഉദ്ഘാടനം ചെയ്തു.

സഹകരണ സ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന ഡിജിറ്റൽ ഇടപാടുകളുടെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം, സ്ഥാപനങ്ങളുടെ ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, ക്ലൗഡ് സാങ്കേതികവിദ്യയുടെ സാധ്യതകളും ഉപയോഗവും തുടങ്ങിയ വിഷയങ്ങളിൽ വിശദമായ പരിശീലനവും ചർച്ചകളും നടന്നു.

സഹകരണ സ്ഥാപനങ്ങളിലെ ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനാവശ്യമായ പ്രായോഗിക അറിവുകൾ ജീവനക്കാർക്ക് നൽകുന്നതായിരുന്നു വർക്ക്‌ഷോപ്പിന്റെ പ്രധാന ലക്ഷ്യം.

MITCOയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തിരുവനന്തപുരം താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.