സഹകരണ സംഘം, മേഖലയിൽ വിവിധ സേവനങ്ങൾക്കൊപ്പം വിദ്യാഭ്യാസ ശാക്തീകരണ ക്ഷേമ സഹകരണ സംഘമെന്ന നിലയിൽ അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും ഏകോപിപ്പിക്കുന്ന എജ്യുക്കേഷണൽ എംപ്ലോയീസ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി - ഈക്കോസ് കണ്ണൂർ സിൽവർ ജൂബിലി നിറവിൽ. സംഘം പ്രസിഡന്റ് പി. മാധവൻ, ചീഫ് പ്രൊമോട്ടറായി 2001 ൽ ഈക്കോസ് പ്രവർത്തനം തുടങ്ങി. ചെറിയ ലക്ഷ്യങ്ങളോടെ തുടങ്ങിയ പ്രസ്ഥാനം ഇന്ന് 24 സെൻറ് ഭൂമിയിൽ സ്വന്തം കെട്ടിടത്തിൽ വൈവിധ്യമാർന്ന സേവനങ്ങളുംമായി മുന്നേറുന്നു

കണ്ണൂർ കാർടെക്സ് വിചിത്ര കോംപ്ലക്സിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ഇ-കോസ് സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇരിട്ടിയിലും ചക്കരക്കല്ലിലും ശാഖകളുള്ള സംഘത്തിന്റെ പ്രവർത്തനപരിധി കണ്ണൂർ, ഇരിട്ടി, തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളാണ്.

നിക്ഷേപകർക്കും വായ്പക്കാർക്കും ആകർഷകമായ ഇൻഷുറൻസ് പരിരക്ഷയാണ് സിൽവർ ജൂബിലി പ്ലാൻ സ്കീമയായി അവതരിപ്പിക്കുന്നത്. എല്ലാ നിക്ഷേപ പദ്ധതികൾക്കും ഒരു ലക്ഷം രൂപയുടെ അപകടമരണ ധനസഹായ ഫണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ പ്രോത്സാഹന നിക്ഷേപ പദ്ധതി, സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി, ആശ്വാസ് സൂപ്പർ മാർക്കറ്റ്, സ്റ്റുഡന്റ് മാർക്കറ്റ് എന്നിവയാണ് ഈക്കോസിന്റെ മറ്റ് പ്രധാന പദ്ധതികൾ. ഹെഡ് ഓഫീസിനോട് ചേർന്ന് ഉമ്മർചാണ്ടി മെമ്മോറിയൽ ഹാൾ ഉം പ്രവർത്തിക്കുന്നു. ഓൺലൈൻ മണി ട്രാൻസ്ഫർ ആപ്പ് EcosPay യും ഈക്കോസ് അവതരിപ്പിച്ചിട്ടുണ്ട്. ഈക്കോസ് പ്രസിഡന്റ് പി. മാധവൻ, സെക്രട്ടറി കെ. രതീഷ് എന്നിവർ നേതൃത്വം നൽകുന്നു.