തിരുവനന്തപുരം: സഹകരണ വിജയത്തിന്റെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പോലീസ് സഹകരണ സംഘവും അതിന്റെ ഭാരവാഹികളും. കേരളത്തിലെ പല സഹകരണ സ്ഥാപനങ്ങളും അഴിമതിയിലും അനാസ്ഥയിലും വീണുപോയപ്പോഴും, 400 കോടിയുടെ ആസ്തിയുമായി കേരളത്തിന്റെ സഹകരണ മേഖലയില്‍ വിജയഗാഥ രചിച്ച ഒരു സഹകരണ സ്ഥാപനമായി തിരുവനന്തപുരം പോലീസ് സഹകരണ സംഘം T696 ന് മാറാൻ കഴിഞ്ഞു എന്നത് സഹകരണ മേഖലക്ക് അഭിമാനകരമാണ്. സംഘത്തെ നഷ്ടക്കണക്കുകളില്‍ നിന്ന് വടവൃക്ഷമായി വളര്‍ത്തിയെടുത്ത ജി.ആര്‍. അജിത്ത് സഹ ഭാരവാഹികളും സഹകരണ മേഖലയുടെ കരുത്താണ് . 2013ല്‍ ജി.ആര്‍. അജിത്തും സഹഭാരവാഹികളും തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ ഭരണത്തിലെത്തുമ്പോൾ സംഘത്തിന്റെ നില പരിതാപകരമായിരുന്നു . വെറും 30 കോടി നിക്ഷേപവും 47 കോടി വായ്പയും 11 കോടിയോളം കിട്ടാക്കടവുമായി നിന്ന സ്ഥാപനമാണ് അദ്ദേഹം ചുമതലയേറ്റെടുത്ത ശേഷം മാറിമറിഞ്ഞത്.നിലവിൽ 450 കോടിക്ക് മുകളിൽ നിക്ഷേപവും 360 കോടിയോളം വായ്പ്പയുമുള്ള സഹകരണ സ്ഥാപനമായി മാറിയിരിക്കുന്നുയെന്നത് സഹകരണ മേഖലയ്ക്ക് തന്നെ അഭിമാനയായി മാറി . പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ജി.ആര്‍. അജിത്ത് കേവലമൊരു പോലീസ് ഉദ്യോഹസ്ഥൻ മാത്രമല്ല , മികച്ചൊരു സഹാകാരികൂടിയാണെന്ന് തെളിയിക്കപ്പെട്ടതിന്റെ നേർചിത്രമായി മാറുകയാണ് തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ വിജയഗാഥ .
പോലീസുകാർക്ക് മാത്രം വോട്ടവകാശമുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ജി.ആര്‍. അജിത്തിന്റെ പാനല്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുന്നത് സഹകാരികൾക്കുള്ള വിശ്വാസംകൊണ്ടാണ്. തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ വികസന മാതൃകയ്ക്ക് , മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന കടകംപള്ളി സുരേന്ദ്രനും വി.എൻ . വാസവനും ജി.ആര്‍. അജിത്തിന്റെ പ്രവർത്തന മികവിനെ പ്രശംസിച്ചിട്ടുണ്ട് . ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച നന്ദാവനത്തെ സ്ഥലത്ത് ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ച ആസ്ഥാന മന്ദിരത്തില്‍ ബാങ്ക് നയിക്കുന്നത് പതിനായിരത്തോളം പോലീസുകാരെയാണ്. ഡി.ജി.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ വരെ അംഗങ്ങളായ ഈ സംഘം, ഇന്ന് ജനങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവില്‍ മരുന്ന് നല്‍കുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളും സൗജന്യ ഹോം ഡെലിവറിയും സൂപ്പര്‍ ബസാറുകളുമായി വമ്പന്‍ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. മുപ്പത്തിയൊന്ന് സ്ഥിരം ജീവനക്കാരും നൂറോളം താൽക്കാലിക ജീവനക്കാക്കാർക്കും തൊഴിൽ നൽകുവാൻ കഴിയുന്ന സഹകരണ സ്ഥാപനമായി മാറ്റുവാൻ ജി.ആര്‍. അജിത്തിനും ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.