തിരു : സഹകരണമേഖലയിൽ ആരംഭിക്കുന്ന വിമാനസർവീസായ കോ - എയറിനായുള്ള സഹകരണസംഘത്തിന്റെ റജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. നിർദിഷ്ട കേരള സിവിൽ ഏവിയേഷൻ ഡവല്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ റജിസ്ട്രേഷനുവേണ്ടിയുള്ള അപേക്ഷ തിരുവനന്തപുരം അസി.റജിസ്ട്രാർ ജനറൽ ലീനലോപ്പസിന് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ സി.എൻ വിജയകൃഷ്ണൻ സമർപ്പിച്ചു. 300 കോടി ഓഹരി മൂലധനവും 45000 കോടി ബാറോയിങ് പവറും ഉള്ള നിർദിഷ്ട സഹകരണ സംഘത്തിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഇന്ത്യയിൽ തന്നെ സഹകരണ മേഖലയിലെ ആദ്യത്തെ വ്യോമഗതാഗത സംരംഭമാണ് കോ എയർ. ആദ്യഘട്ടത്തിൽ വിമാനങ്ങൾ വാടകയ്ക്ക് എടുത്താണ് സർവീസ് നടത്തുക. ചടങ്ങിൽ പ്രമോട്ടർമാരായ വി.ബാബുരാജ്, അഡ്വ. ബി.എ അബ്ദുൾ മുത്തലീബ് എന്നിവർ പങ്കെടുത്തു. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് എത്രയുംവേഗം പദ്ധതിയുടെ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് സി.എൻ വിജയകൃഷ്ണൻ അറിയിച്ചു.
കോ എയർ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
തിരുവനന്തപുരം അസി.റജിസ്ട്രാർ ലീനലോപ്പസിന് കേരള സിവിൽ ഏവിയേഷൻ ഡവല്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ സി.എൻ വിജയകൃഷ്ണൻ അപേക്ഷ സമർപ്പിച്ചു
അനുബന്ധ വാർത്തകൾ
സഹകരണ വിജയത്തിൽ പോലീസ് മാജിക്ക്
2013ല് ജി.ആര്. അജിത്തും സഹഭാരവാഹികളും തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോൾ ലിക്വിഡേഷന്റെ വക്കിലെത്തിയ ഒരു സ്ഥാപനമായിരുന്നു.വെറും 30 കോടി രൂപ നിക്ഷേപം, 47 കോടി രൂപ വായ്പ, 11 കോടിയോളം രൂപയുടെ കിട്ടാക്കടം ഇതായിരുന്നു അന്നത്തെ യാഥാർഥ്യം. ഇന്ന് 450 കോടി രൂപയ്ക്കുമേൽ നിക്ഷേപമുള്ള ശക്തമായ സഹകരണ സ്ഥാപനമായി വളർന്ന് സഹകരണ മേഖലയ്ക്ക് മാതൃകയും അഭിമാനവുമായി മാറിയ മുന്നേറ്റം
സഹകരണ സംഘങ്ങൾക്ക് സോളാർ സബ്സിഡി പദ്ധതി
ജൂലൈ 31-നകം പ്രൊപ്പോസലുകൾ സമർപ്പിക്കണം
ആകാശ ചിറകേറാൻ സഹകരണ മേഖല : 'കോ-എയർ' എന്ന പേരിൽ സർവീസ്
കേരള സിവിൽ ഏവിയേഷൻ ഡിവലപ്മെന്റ് സഹകരണ സംഘം ലിമിറ്റഡ് രജിസ്ട്രേഷൻ നടപടികൾ വെള്ളിയാഴ്ച തുടങ്ങും .
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു . മുതിർന്ന പൗരൻമാർക്ക് നിക്ഷേപങ്ങൾക്ക് 8.60% വരെ പലിശ
സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ 8.6% വരെ പലിശ നിരക്ക് നൽകുന്നു.
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും