കരുനാഗപ്പള്ളി: സഹകരണ സ്ഥാപനങ്ങൾ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്വയംപര്യാപ്ത ബിസിനസ് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (KCEF) 38-ാമത് കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ഐ .എം .എ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നൂതനമായ സംരംഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയിലും ക്രമക്കേടുകളിലും സഹകരണവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ അവർക്കും അതിൻ്റെ ബാധ്യതകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ക്രമക്കേടുകൾ തടയുന്നതിലും മേഖലയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിലും ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു .ജെ. ഗുരുപ്രസാദ് ആദ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം CR മഹേഷ് MLA യും വിദ്യാഭാസ അവാർഡ് വിതരണം DCC പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും നിർവഹിച്ചു UDF ചെയർമാൻ KC രാജൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി വി. ഗിരീഷ്കുമാർ, സുനിൽകുമാർ, adv ജവാദ്,BS വിനോദ്, Adv. യൂസുഫ് കുഞ്ഞു, കെ. രാജശേഖരൻ, A. മുഹമ്മദ് മുസ്തഫ, അമ്പാട്ട് അശോകൻ, കെ. ഗോപിനാഥൻ പിള്ള, adv. J R സുരേഷ്‌കുമാർ, CR സുരേഷ്, A. നിസാമുദീൻ,SK ശ്രീരംഗൻ, ഷാനിദാമോൾ, എന്നിവർ പ്രസംഗിച്ചു. വിനയഗോപൻ, നിജിൽ നിസാം, ജയഹരി, മുഹമ്മദ് ഷാ, ബാബുരാജ്, സുനിൽകുമാർ, വിഷ്ണു, അബ്ദുൽ സമദ്, അനീർ, ശരത് പട്ടതാനം, അഭിലാഷ് രാജ്, അനിൽ, അനുരാഗ്, മോഹൻലാൽ, ശരത്.എസ്, മധു ചെമ്പകത്തിൽ, സേതു എന്നിവർ വിവിധ സമ്മേളനങ്ങൾക്ക് നേതൃത്വം നൽകി താലൂക്ക് സെക്രട്ടറി R. സനിൽ, സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാഹിനർ കൊട്ടുകാട് എന്നിവർ സംസാരിച്ചു .