കോഴിക്കോട്: കോഴിക്കോട് യാഷ് ഇന്റർനാഷണലിൽ നടന്ന പരിപാടി കേരള ബാങ്ക് പ്രസിഡന്റ് ശ്രീ പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ റോയ് എബ്രഹാം അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ ജോർട്ടി എം. ചാക്കോ മുഖ്യപ്രഭാഷണം നടത്തി.ULCC ചെയർമാൻ ശ്രീ. രമേശൻ പാലേരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പാക്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ പി. കെ. ദിവാകരൻ മാസ്റ്റർ, പാക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ നൗഷാദ് കെ, ഏറാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സംസ്ഥാന പാക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീ മനയത്ത് ചന്ദ്രൻ, കാരന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ വിശ്വൻ, കേരള ബാങ്ക് ബി.പി.സി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ രാജേഷ് കെ. ആർ., കോഴിക്കോട് റീജിയണൽ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ശ്രീ അജിത് കുമാർ വി. കെ., ശ്രീമതി രഞ്ജിനി കെ., ശ്രീമതി ഗീതാലക്ഷ്മി കെ. എന്നിവർ പ്രസംഗിച്ചു. കേരള ബാങ്ക് PACS റിലേഷൻഷിപ്പ് മാനേജർ ശ്രീമതി ജോസ്ന ജോസ് കോഴിക്കോട് ജില്ലയിലെ "പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പുരോഗതിയും പ്രവർത്തന മികവും" എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ബിസിനസ് വികസനം, സാങ്കേതിക നവീകരണം, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ വ്യാപനം, വായ്പാ പരിധി വർധന, കാർഷിക വായ്പ, SHG വായ്പ, നിക്ഷേപ സമാഹരണം, കേരള ബാങ്കും PACS-കളും തമ്മിലുള്ള ഏകോപനം എന്നിവ സംബന്ധിച്ച് പ്രസിഡൻ്റുമാർ വിവിധ നിർദേശങ്ങൾ ഉന്നയിച്ചു. കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ജനറൽ മാനേജർ ശ്രീ. ഷിബു എം പി സ്വാഗതവും സി.പി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ ഷാജിത്ത് കെ നന്ദിയും പറഞ്ഞു.
#KERALABANK #PACS