ഒന്നര വർഷക്കാലങ്ങൾക്കുമപ്പുറം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ജനവിഭാഗങ്ങളിലെയും ആളുകൾ ഒത്തുചേർന്ന് സഹകരണ വീക്ഷണം എന്ന വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുമ്പോൾ കേരളത്തിലെ സഹകരണ മേഖലയിൽ ഇത്രയേറെ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
രൂപീകരിച്ച നാൾ മുതൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകൾ നടത്തിയും വിവിധ വിഷയങ്ങളിൽ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് വെബ്ബിനാറുകൾ നടത്തിയും,നമ്മൾ യാത്ര തുടരുകയാണ്. 2025 നവംബർ 8,9 തീയതികളിൽ ആലപ്പുഴയിൽ നടന്ന വാർഷിക ആഘോഷത്തിൽ മുൻ സഹകരണ വകുപ്പ് മന്ത്രി ജി .സുധാകരനും ശ്രീ രമേശ് ചെന്നിത്തലയും മുൻ സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ ഡി സജിത്ത് ബാബു ഉൾപ്പെടെയുള്ള ആദരണീയരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വാർഷിക ആഘോഷവും സംഘടിപ്പിക്കുവാനും സഹകരണ വീക്ഷണത്തിന് കഴിഞ്ഞു. ദൃശ്യ മാധ്യമ മേഖലയിൽ സഹകരണ മേഖലയ്ക്കെതിരെയുള്ള പൊടിപ്പും തൊങ്ങലും വെച്ച വാർത്തകൾ പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ വാർത്തയിലെ വാസ്തവം തിരിച്ചറിയുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഒരു ഓൺലൈൻ വാർത്ത ചാനൽ ആരംഭിക്കുക എന്നത് സഹകരണ വീക്ഷണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ആ ലക്ഷ്യം സൽക്കരിച്ചു നമ്മൾ മുന്നോട്ടു പോവുകയാണ്.സഹകരണ മേഖലയുമായി ബന്ധപ്പെട്ട ദിവസം തോറുമുഉള്ള വാർത്തകൾ അറിയുവാൻ www.coopkerala.com സന്ദർശിക്കുക