സഹകരണ മേഖലയിലെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (Mitco) സംഘടിപ്പിച്ച പരിശീലന പരിപാടി നടന്നു കെ.കെ. റെസിഡൻസിയിൽ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പയ്യന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) അജിത് കുമാർ.സി നിർവ്വഹിച്ചു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത് . ഗുണനിലവാരമുള്ള നൂതന സാങ്കേതികവിദ്യകൾ സഹകരണ മേഖലയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി നടത്തിയത് ചടങ്ങിൽ പ്രമുഖ വ്യക്തികളും സഹകരണ മേഖലയിലെ പ്രതിനിധികളും പങ്കെടുത്തു .