സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങൾക്ക് ഗാരൻ്റി ഉറപ്പാക്കാനുള്ള നടപടികൾ സഹകരണ വകുപ്പ് ശക്തമാക്കി.

നിക്ഷേപ ഗാരൻ്റി സ്കീമിൽ അംഗമാകാത്ത സംഘങ്ങൾക്ക് ഇനി നിക്ഷേപം സ്വീകരിക്കാൻ അനുമതിയില്ല. നിയമം ലംഘിക്കുന്ന സംഘങ്ങൾക്ക് പിഴയും വിലക്കും ഉണ്ടാകും. ഓഗസ്റ്റ് 31 വരെയാണ്പുതിയ സംഘങ്ങൾക്ക് സ്കീമിൽ അംഗമാകാനുള്ള അവസാന തീയതി. നിലവിൽ അംഗത്വമുള്ള സംഘങ്ങൾ ജൂലായ് 31-നകം അംഗത്വം പുതുക്കണം. ഇക്കാര്യം വ്യക്തമാക്കി സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കി.സംസ്ഥാനത്ത് 13,000-ത്തിലേറെ സഹകരണ സംഘങ്ങളുണ്ട്. എന്നാൽ നിക്ഷേപം തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട പരാതികൾ കൂടുന്ന സാഹചര്യത്തിൽ ഇതുവരെ 4000 സംഘങ്ങൾ മാത്രമാണ് ഗാരൻ്റി സ്കീമിൽ അംഗമായത്. വടകരയിലെ ലേബർ സംഘം അടക്കം പല സംഘങ്ങളും ഇതുവരെ അംഗത്വം എടുത്തിട്ടില്ല.നിക്ഷേപം സ്വീകരിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളും ബോർഡിൻ്റെ ഗ്യാരണ്ടി അംഗത്വം പ്രദർശിപ്പിക്കണമെന്നാണ് നിർദേശം. സോഫ്റ്റ് വെയർ അപ്ഡേഷൻ കാരണമാണ് അംഗത്വ പുതുക്കൽ തീയതി നീട്ടിയതെന്ന് കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരൻ്റി ഫണ്ട് ബോർഡ് അറിയിച്ചു.