​തിരു: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ നടത്താനിരുന്ന എച്ച്.ഡി.സി & ബി.എം (HDC & BM) പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മഴക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. പുതുക്കിയ തീയതിക്കും കൂടുതൽ വിവരങ്ങൾക്കുമായി വിദ്യാർത്ഥികൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന സഹകരണയൂണിയൻ അറിയിച്ചു .