തിരു. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെക്ക് നിയമനം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്ന് രാജിവച്ചു.

ഭരണമാറ്റത്തെ തുടർന്ന് സർക്കാർ ഉത്തരവിലൂടെ ബോർഡ് കോർപ്പറേഷനുകൾ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പിന്റെ കീഴിലുള്ള വിവിധ ബോർഡുകൾ രാജിവെച്ചിരുന്നു. എന്നാൽ സഹകരണ പരീക്ഷ ബോർഡ് ഭരണസമിതി രാജിവെക്കാതെ തുടരുകയായിരുന്നു.

നിയമപരമായി സഹകരണ പെൻഷൻ ബോർഡിന്റെ കാലാവധി അഞ്ചുവർഷമായിരുന്നു.നിലവിൽ നാല് വർഷം പൂർത്തിയായ ദിവസമാണ് രാജി . പരീക്ഷ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ള രാജിവെക്കാത്തതിൽ വകുപ്പിൽ അമർഷം ഉയർന്നതിനിടയിലാണ് രാജി. രാജിവച്ച വിവിധ ബോർഡുകളിൽ ചെയർമാൻ, അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇതുവരെ ആകാത്തത് വിവിധ ബോർഡുകളുടെ പ്രവർത്തനം താളം തെറ്റി. കഴിഞ്ഞ മാർച്ചിന് ശേഷം 500 ഓളം സഹകരണ ജീവനക്കാർ പെൻഷൻ അപേക്ഷ സമർപ്പിച്ചിട്ടും പെൻഷൻ ലഭിക്കാതെ വന്നിട്ടുള്ളത്. മറ്റു പ്രധാന ബോർഡുകൾ ആയ വെൽഫെയർ ബോർഡിന്റെയും റിസ്ക് ഫണ്ട് ബോർഡിന്റെയും അവസ്ഥ സമാനമാണ്. സഹകരണ വകുപ്പിന്റെ വിവിധ ബോർഡുകളിലെ കെട്ടികിടക്കുന്ന ഫയലുകൾ അടിയന്തിരമായി തീർപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ വകുപ്പ് തലത്തിലുണ്ടാവുമെന്ന് സഹകരണ മന്ത്രിയുടെ ആഫീസ് അറിയിച്ചു.