പാലക്കാട് RO തല മീറ്റിംഗ് കേരള ബാങ്ക് പാലക്കാട് റീജിയണൽ ഹാളിൽ ഡയറക്ടർ ശ്രീ. ഒ.വി സ്വാമിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്നു. യോഗത്തിൽ ഡയറക്ടർ ശ്രീ.പി. ഗഗാറിൻ സംഘങ്ങളും കേരള ബാങ്കും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും സംസാരിച്ചു.

RO DGM ശ്രീ. സുമഹർഷൻ സാർ മലപ്പുറം ,പാലക്കാട് ജില്ലകളിലെ സംഘങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും,

PACS റിലേഷൻഷിപ്പ് മാനേജർമാരായ ശ്രീമതി ഷീന VP, ശ്രീ സാജു എന്നിവർ സംഘം സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടും സംഘം നേരിടുന്നങ്ങളും പ്രശനങ്ങളും അവതരിപ്പിച്ചു.

രണ്ട് ജില്ലകളിലേയും PACS അസോസിയേഷൻ പ്രസിഡൻറ് , സെക്രട്ടറി എന്നിവർ യോഗത്തിൽ ചർച്ചനടത്തി.

യോഗത്തിൽ റീജിയണൽ മാനേജർ ശ്രീ. ജിനീഷ് പി.കെ സ്വാഗതവും CPC DGM സുനിൽ K.A നന്ദിയും പറഞ്ഞു.