*എറണാകുളം :** 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. സഹകരണ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് വാരാഘോഷത്തിന്റെ ലോഗോ പുറത്തിറക്കിയത്.

2026 ഒക്ടോബർ 24ന് പത്തനംതിട്ടയിലെ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബഹു.റോജി എം. ജോൺ ലോഗോ പ്രകാശനം നിർവഹിച്ചു.

നവംബർ 20ന് കാഞ്ഞങ്ങാട്ടെ പാലേഡിയം കൺവെൻഷൻ സെന്ററിലാണ് സംസ്ഥാനതല സമാപന സമ്മേളനം നടക്കുന്നത്. ഉദ്ഘാടന സമ്മേളനം, സഹകരണ സെമിനാർ, ഘോഷയാത്ര എന്നിവ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

സഹകരണ പ്രസ്ഥാനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹകരണ മേഖലയുടെ നേട്ടങ്ങളും സാധ്യതകളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും വാരാഘോഷം ലക്ഷ്യമിടുന്നു. സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനവും ജനകീയ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി പരിപാടി മാറുമെന്നാണ് പ്രതീക്ഷ.

**സഹകരണ വീക്ഷണം ന്യൂസ്**