കേരളത്തിലെ ചെറുകിട ബിസിനസ് സ്ഥാപനങ്ങളുടെ വളർച്ചയിൽ മൈക്രോ ഫിനാൻസ് വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി ടി. മുഹമ്മദ് ഷഹീർ ഡോക്ടറേറ്റ് നേടി. തമിഴ്നാട്ടിലെ അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ഗവേഷണ ബിരുദം കരസ്ഥമാക്കിയത്. ചെറുകിട സംരംഭങ്ങളുടെ വളർച്ചയിൽ മൈക്രോ ഫിനാൻസ് സംവിധാനങ്ങൾക്കുള്ള പങ്ക്, സംരംഭകർക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളാണ് ഗവേഷണത്തിന്റെ കേന്ദ്രബിന്ദു. ചെറുകിട ബിസിനസ് സ്ഥാപനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട പഠനമേഖലയിൽ ഈ ഗവേഷണം ശ്രദ്ധേയമാണ്.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയായ ടി. മുഹമ്മദ് ഷഹീർ സഹകരണ വീക്ഷണം അംഗമാണ്. അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത് സഹകരണ വീക്ഷണത്തിനും അഭിമാനമാണ് . സഹകരണ സ്ഥാപനങ്ങളിലെ ഐ .ടി പോളിസിയുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകൾ സഹകരണ വീക്ഷണം അംഗങ്ങൾക്കായി അദ്ദേഹം എടുത്തിട്ടുണ്ട് . സഹകരണ വകുപ്പ് ഉദ്യോഹസ്ഥനായ മുഹമ്മദ് ഷഹീർ നിലവിൽ പാലക്കാട് സഹകരണ ട്രെയിനിങ് കോളേജിലെ അദ്ധ്യാപകനാണ് .
ടി. മുഹമ്മദ് ഷഹീറിന് സഹകരണ വീക്ഷണത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.