ടീം ഓഡിറ്റ് സംവിധാനം നിലവിൽ വന്നതിന് പിന്നാലെ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് ഫീസ് വലിയ തോതിൽ ഉയർത്തിയിരുന്നു. പ്രത്യേകിച്ച് ചെറുകിട സഹകരണ സംഘങ്ങൾക്ക് വർധിപ്പിച്ച ഓഡിറ്റ് ഫീസ് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു. ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്ന ചില സംഘങ്ങൾ പോലും ഓഡിറ്റ് ഫീസായി ലക്ഷക്കണക്കിന് രൂപ സർക്കാറിലേക്ക് അടയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.2025-ൽ നടപ്പാക്കിയ ഓഡിറ്റ് ഫീസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സഹകരണ മേഖലയിൽ നിന്ന് നിരവധി പരാതികളാണ് ഉയർന്നത്. പുതിയ മന്ത്രിസഭ അധികാരമേറ്റശേഷം മന്ത്രി എം. ലിജുവിന് ലഭിച്ച പരാതികളും സഹകരണ സംഘങ്ങളുടെ ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഓഡിറ്റ് ഫീസ് പഴയ നിരക്കിലേക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.ഓഡിറ്റ് ഫീസ് സഹകരണ സംഘങ്ങൾക്ക് അമിതമായ സാമ്പത്തിക ബാധ്യതയാകരുതെന്ന നിലപാടാണ് സർക്കാറിനുള്ളത്. സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനും സംഘങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് നടപടി ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഓഡിറ്റ് ഫീസ് വർധനയെ ചോദ്യം ചെയ്ത് ചില സഹകരണ സംഘങ്ങൾ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ സർക്കാർ വിശദമായി കേൾക്കാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സഹകരണ സംഘങ്ങൾക്ക് ആശ്വാസം നൽകുന്ന ഈ തീരുമാനം സഹകരണ മേഖലയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്.
ഓഡിറ്റ് ഫീസ് പഴയ നിരക്കിലേക്ക് മാറും , സഹകരണ സംഘങ്ങൾക്ക് ആശ്വാസകരമായ നിർദ്ദേശവുമായി സഹകരണ മന്ത്രി എം .ലിജു ,ഓഡിറ്റ് ഫീസ് സർക്കാറിന്റെ ധനാഗമ മാർഗമായി കരുതുന്നില്ല
കഴിഞ്ഞ സർക്കാർ യാതൊരു ആസൂത്രണവുമില്ലാതെ കുത്തനെ വർധിപ്പിച്ച ഓഡിറ്റ് ഫീസ് വർധന പഴയ നിരക്കിലേക്ക് മാറ്റും. ഓഡിറ്റ് ഫീസ് സർക്കാറിന്റെ ധനാഗമ മാർഗമായി കരുതുന്നില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു
അനുബന്ധ വാർത്തകൾ
സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ
ബഹു സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന് സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വീക്ഷണം ഉൾപ്പെടെ വിവിധ സംഘടനകൾ നിരവധി പരാതികളാണ് നൽകിയിരുന്നത്
എൻ.സി.ഡി.സി ഭേദഗതി ബില്ലിന് പിന്നിൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യം , എൻ.സി.ഡി.സി ഭേദഗതി നിയമം റദ്ദാക്കി സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാവണം : കോലിയക്കോട് എൻ കൃഷ്ണൻ നായർ
ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായ ഈ ബില്ല് പിൻവലിക്കാൻ കേന്ദ്രം തയ്യാറാവണം . കേരളത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ബിൽ പാസാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ല. സഹകരണ വിരുദ്ധ നീക്കം ഇതിൽ നിന്നും വ്യക്തമാണ്.
സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി: സഹകരണ വീക്ഷണം പഠന ക്ലാസ് , 2026 സെപ്റ്റബർ 9 ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക്
സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി നടപടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ക്ലാസിൽ വിശദമായി അവതരിപ്പിക്കും. സഹകാരികൾക്കും സഹകരണ മേഖലയിലെ ജീവനക്കാർക്കും ക്ലാസിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. സഹകരണ വീക്ഷണം സൗജന്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു.
ഡോ. വർഗീസ് കുര്യൻ അവാർഡ് പഴശ്ശിരാജാ നഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്
കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലബാറിലെ മികച്ച പാലുൽപാദക സഹകരണ സംഘത്തിന് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡിന് കണ്ണൂർ ജില്ലയിലെ പഴശ്ശിരാജാ നഗർ ക്ഷീരോൽപാദക സഹകരണ സംഘം അർഹരായി.
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും