രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ മേഖലയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. എന്നാൽ സഹകരണ വകുപ്പ് അധിപനായ സഹകരണ സംഘം രജിസ്ട്രാർ എന്ന തസ്തികയിൽ എന്ത് കൊണ്ട് ആരും തുടരുന്നില്ല എന്നത് പഠന വിധേയമാക്കപ്പെടണം! പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷത്തെ ആദ്യത്തെ IAS സ്ഥലം മാറ്റത്തിൽ ശ്രീ പ്രേം കൃഷ്ണൻ എസ് IAS നെ സഹകരണ സംഘം രജിസ്ട്രാർ ആയി ചുമതല നൽകിയിരുന്നു. എന്നാൽ കേവലം 38 ദിവസം കഴിഞ്ഞ് അദ്ദേഹം ജല വിഭവ വകുപ്പിലേക്ക് മാറി പോയി.

നിലവിൽ ശ്രീ ഇമ്പശേഖരൻ കെ IAS നാണ് അധിക ചുമതല. അദ്ദേഹത്തിന് സാംസ്‌കാരിക വകുപ്പിലാണ് പ്രധാന ചുമതല. ദിവസം ഇപ്പോൾ 1 മണിക്കൂർ മാത്രമേ അദ്ദേഹത്തിന് സഹകരണത്തിന് വേണ്ടി ചിലവഴിക്കാൻ സാധിക്കുന്നുള്ളു.

സജിത്ത് ബാബു IAS മാത്രമാണ് കഴിഞ്ഞ 5 വർഷത്തിൽ ഏറ്റവും കൂടുതൽ കാലം രജിസ്ട്രാർ ആയത്. 2021 മുതലുള്ള രജിസ്ട്രാർമാരും കാലയളവും താഴെ നൽകുന്നു.

സജ്ജാത് ( 6days ) , ശ്രീ PB നൂഹ് (7days ) ജെറോമിക് ജോർജ് (20days ) PB നൂഹ് 1year (332days ) ബിനോയ്‌ കുമാർ (25days )

PB നൂഹ് (32days ) DR അധീല അബ്ദുള്ള (96days ) അലക്സ്‌ വര്ഗീസ് (271days) സുഭാഷ് TV (525days ) ജ്യോതി പ്രസാദ് (4days )

DR D സജിത്ത് ബാബു (1day ) ജ്യോതി പ്രസാദ് (28days ) DR. D സജിത്ത് ബാബു (608days) പ്രേംകൃഷ്ണൻ (38 days )

കഴിഞ്ഞ 5 വർഷത്തിൽ 14 രജിസ്ട്രാർമാർ സഹകരണ വകുപ്പിൽ ഈ തസ്തിക അലങ്കരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ നിരവധിയായ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ, മുഴുവൻ സമയ രജിസ്ട്രാർ ഇല്ലാതെ പോയാൽ ഈ സഹകരണ വകുപ്പിൽ പ്രതി സന്ധി ഉണ്ടാവും. സഹകാരികൾ ദീർഘാകാലമായി ആവശ്യപ്പെട്ട നിയമ ഭേദഗതികൾ മുതൽ സഹകരണ മേഖലയിലെ സമഗ്ര പരിഷകാരങ്ങൾ തുടങ്ങിയ ആശയങ്ങളെല്ലാം വൃഥാവിലാകും. കേരള IAS കേഡറിൽ ആളുകൾ ആവശ്യത്തിന് ഇല്ലാത്തതും IAS confered ചെയ്തു ഒഴിവ് നികത്താത്തതും സർക്കാരിന് വെല്ലുവിളിയാണ്.

കഴിഞ്ഞ സർക്കാർ സഹകരണ നിയമ ഭേദഗതിയിലൂടെ രജിസ്ട്രാർ തസ്തികയിൽ "any person" എന്ന വാക്ക് ഒഴിവാക്കി "any other officer of the state Government" എന്നാക്കിയിരുന്നു. IAS ഉദ്യോഗസ്ഥർ ആവശ്യത്തിന് ലഭ്യമല്ലെങ്കിൽ ഈ സൗകര്യം സർക്കാർ ഉപയോഗിച്ച് കൂടെന്നില്ല. എല്ലാകാലത്തും ഉണ്ടായിരുന്ന സഹകരണ രീതികൾ തന്നെ ഇനിയും തുടരും. സഹകരണ മന്ത്രിക്ക് ആഗ്രഹിച്ച പോലെ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചെന്നു വരില്ല.വസ്തുതകൾ മനസ്സിലാക്കി മുഴുവൻ സമയ രജിസ്ട്രാർ വന്നാൽ മാത്രമേ സഹകരണ വകുപ്പ് മന്ത്രി ആഗ്രഹിക്കുന്ന ഭരണപരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. ആയതിന് മുഖ്യമന്ത്രിയുടെ ചുമതലയുള്ള പൊതു ഭരണ വകുപ്പ് അടിയന്തരമായി ഇടപെട്ടുകൊണ്ട് മുഴുവൻ സമയ രജിസ്ട്രാറെ അനുവദിക്കണമെന്ന് സഹകാരികൾക്കു വേണ്ടി സഹകരണ വീക്ഷണം ആവശ്യപ്പെടുന്നു.